Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Service

ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​മെ​ന്ന ബ​ഹു​മ​തി ഇ​ന്ത്യ​ക്ക്

പ​​​​​ര​​​​​വൂ​​​​​ർ: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ദൈ​​​​​ർ​​​​​ഘ്യം കു​​​​​റ​​​​​ഞ്ഞ ട്രെ​​​​​യി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന രാ​​​​​ജ്യ​​​​​മെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി ഇ​​​​​ന്ത്യ​​​​​ക്ക്.​​​​​നാ​​​​​ഗ്പൂ​​​​​ർ - അ​​​​​ജ്നി പാ​​​​​സ​​​​​ഞ്ച​​​​​ർ ആ​​​​​ണ് ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഹ്ര​​​​​സ്വ​​​​​ദൂ​​​​​ര ട്രെ​​​​​യി​​​​​നാ​​​​​യി അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ വി​​​​​പു​​​​​ല​​​​​മാ​​​​​യ ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ൽ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ താ​​​​​ണ്ടു​​​​​ന്ന ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ൽ ഏ​​​​​റെ കൗ​​​​​തു​​​​​കം ഉ​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​പാ​​​​​സ​​​​​ഞ്ച​​​​​ർ. വെ​​​​​റും മൂ​​​​​ന്ന് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​ട്രെ​​​​​യി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സി​​​​​നു​​​​​ള്ള​​​​​ത്. ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി ത​​​​​ന്നെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ ദൂ​​​​​രം ഓ​​​​​ടു​​​​​ന്ന ഷെ​​​​​ഡ്യൂ​​​​​ൾ​​​​​ഡ് ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യാ​​​​​യാ​​​​​ണ് റെ​​​​​യി​​​​​ൽ​​​​​വേ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി ഇ​​​​​തി​​​​​നെ ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​ഹാ​​​​​രാ​​​​​ഷ്ട്ര​​​​​യി​​​​​ലെ നാ​​​​​ഗ്പൂ​​​​​ർ ജം​​​​​ഗ്ഷ​​​​​നും നാ​​​​​ഗ്പൂ​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന് തൊ​​​​​ട്ട​​​​​ടു​​​​​ത്തു​​​​​ള്ള അ​​​​​ജ്നി സ്റ്റേ​​​​​ഷ​​​​​നും മ​​​​​ധ്യേ​​​​​യു​​​​​ള്ള ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ അ​​​​​ഞ്ച് മു​​​​​ത​​​​​ൽ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​മ്പ​​​​​ത് ‘മി​​​​​നി​​​​​റ്റ് വ​​​​​രെ സ​​​​​മ​​​​​യ​​​​​മാ​​​​​ണ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ട​​​​​യ്ക്ക് വേ​​​​​റെ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ ഒ​​​​​ന്നു​​​​​മി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​ത്യേ​​​​​ക​​​​​ത. ഈ ​​​​​ചു​​​​​രു​​​​​ങ്ങി​​​​​യ യാ​​​​​ത്ര​​​​​യു​​​​​ടെ പ്ര​​​​​സ​​​​​ക്തി പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ ചി​​​​​ല സാ​​​​​ങ്കേ​​​​​തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് .നാ​​​​​ഗ്പൂ​​​​​ർ റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ തി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​ജ്നി സ്റ്റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​സ​​​​​ര​​​​​ത്തു​​​​​ള്ള യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ഭാ​​​​​ഗ​​​​​ത്തേ​​​​​ക്ക് എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​ണ് ഈ ​​​​​ട്രെ​​​​​യി​​​​​ൻ സൗ​​​​​ക​​​​​ര്യം ഇ​​​​​പ്പോ​​​​​ൾ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്.

പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ​​​​​ക്കും റെ​​​​​യി​​​​​ൽ​​​​​വേ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും ഒ​​​​​രു സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ നി​​​​​ന്ന് മ​​​​​റ്റൊ​​​​​രു സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ ജോ​​​​​ലി​​​​​സ്ഥ​​​​​ല​​​​​ത്ത് എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഒ​​​​​രു സ്റ്റാ​​​​​ഫ് ഷ​​​​​ട്ടി​​​​​ൽ ട്രെ​​​​​യി​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ത് ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

എ​​​​​ന്നാ​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കും ഇ​​​​​തി​​​​​ൽ ടി​​​​​ക്ക​​​​​റ്റ് എ​​​​​ടു​​​​​ത്ത് യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​നു​​​​​വാ​​​​​ദ​​​​​മു​​​​​ണ്ട്. പ്ര​​​​​തി​​​​​ദി​​​​​നം ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ൾ​​​​​ക്കാ​​​​​ർ ഈ ​​​​​ട്രെ​​​​​യി​​​​​നി​​​​​നെ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്നു​​​​​മു​​​​​ണ്ട്. നാ​​​​​ഗ്പൂ​​​​​ർ ജം​​​​​ഗ്ഷ​​​​​ൻ സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ൽ നി​​​​​ന്ന് ട്രെ​​​​​യി​​​​​ൻ പു​​​​​റ​​​​​പ്പെ​​​​​ട്ട് സ്വാ​​​​​ഭാ​​​​​വി​​​​​ക വേ​​​​​ഗം കൈ​​​​​വ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴേ​​​​​ക്കും അ​​​​​ടു​​​​​ത്ത സ്‌​​​​​റ്റേ​​​​​ഷ​​​​​നി​​​​​ൽ എ​​​​​ത്തു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള ഈ ​​​​​ഹ്ര​​​​​സ്വ​​​​​യാ​​​​​ത്ര സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും റെ​​​​​യി​​​​​ൽ​​​​​വേ പ്രേ​​​​​മി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ട​​​​​യി​​​​​ലും വ​​​​​ലി​​​​​യ ച​​​​​ർ​​​​​ച്ചാ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്.

ആ​​​​​ധു​​​​​നി​​​​​ക മെ​​​​​മു ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഈ ​​​​​റൂ​​​​​ട്ടി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.​​​​​ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ വൈ​​​​​വി​​​​​ധ്യ​​​​​മാ​​​​​ർ​​​​​ന്ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന രീ​​​​​തി​​​​​ക​​​​​ളു​​​​​ടെ മി​​​​​ക​​​​​ച്ച ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യാ​​​​​ണ് ഈ ​​​​​സ​​​​​ർ​​​​​വീ​​​​​സി​​​​​നെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. കു​​​​​ഞ്ഞ​​​​​ൻ യാ​​​​​ത്ര​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​പ്പോ​​​​​ൾ നി​​​​​ര​​​​​വ​​​​​ധി ആ​​​​​ഭ്യ​​​​​ന്ത​​​​​ര ടൂ​​​​​റി​​​​​സ്റ്റു​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം നാ​​​​​ഗ്പൂ​​​​​ർ സ്റ്റേ​​​​​ഷ​​​​​നി​​​​​ലും അ​​​​​ജ്നി സ്റ്റേ​​​​​ഷ​​​​​നി​​​​​ലും എ​​​​​ത്തി വ​​​​​രു​​​​​ന്നു​​​​​ണ്ട്.

Latest News

Up